പെണ്ണുങ്ങള്‍ ജൂഡോയോ കരാട്ടയോ പഠിക്കണം

kavyaകേരളത്തിലെ സ്ത്രീകള്‍ സ്വയ രക്ഷക്കായി ജൂഡോ പോലുള്ള ആയോധന കലകള്‍ പരിശീലിക്കണം എന്ന് പ്രശസ്ത ചലച്ചിത്ര താരം കാവ്യാമാധവന്‍. മദ്ധേഷ്യന്‍ കലാപ ഭൂമിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ നേഴ്‌സുമാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങിലാണ് കാവ്യ ഇക്കാര്യം പറഞ്ഞത്. ഇന്ന് കേരളത്തില്‍ പൊതുയിടങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ ഏതൊക്കെ തരത്തിലുള്ള കയ്യേറ്റങ്ങളാണ് ഉണ്ടാവുക എന്നത് മുന്‍കൂട്ടി പറയാനാവില്ല. ഇതിനെ പ്രതിരോധിക്കാനുള്ള ഏക ഉപാധി ഇത്തരം ആയോധന കലകള്‍ സ്ത്രീകള്‍ പരിശീലിക്കണമെന്നതായിരുന്നു കാവ്യയുടെ അഭിപ്രായം. മുഖ്യമന്ത്രിയും, ആരോഗ്യവകുപ്പ് മന്ത്രിയുമടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കാവ്യയുടെ തുറന്നു പറച്ചില്‍.

Share news
error: Content is protected !!
Scroll to Top