ബംഗ്ലാദേശില്‍ യാത്രാവഞ്ചി മറിഞ്ഞ് നൂറുകണക്കിന് ആളുകളെ കാണാതായി

bangladesh-ferry-accident-2009ധാക്ക: ബാംഗ്ലാദേശില്‍ പത്മാ നദി മുറിച്ച് കടക്കുകയായിരുന്ന യാത്രാ ചങ്ങാടം ഒഴുക്കില്‍ പെട്ട് മറിഞ്ഞ് നൂറുകണക്കിന് ആളുകളെ കാണാതായി. ഇന്ന് രാവിലെ ബംഗ്ലാദേശിലെ മുഷിഗഞ്ച് ജില്ലയില്‍പ്പെട്ട ബംഗാള്‍ ഉള്‍ക്കടലിലെ ഒരു ദ്വീപിലേക്കുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട ചങ്ങാടത്തില്‍ 250 ല്‍ അധികം യാത്രക്കാരുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ മല്‍സ്യതൊഴിലാളികളും നീന്തല്‍ അറിയാവുന്നവരുമാണെന്നാണ് പ്രാഥമിക വിവരം. ബംഗ്ലാദേശ് ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top