ദോഹ: ഏതാനും മേഖലകളില്‍ റീട്ടയില്‍ രംഗത്തെ കുത്തക അവസാനിപ്പിക്കാന്‍ സാമ്പത്തിക വ്യാപാര മന്ത്രാലയം തയ്യാറെടുക്കുന്നതായി അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.രാജ്യത്ത് നിരവധി ഉത്പന്നങ്ങള്‍ക്ക് ഒരു വിതരണക്കാരന്‍ മാത്രമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പഠനം നടത്തി കുത്തക അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
ഇറച്ചി, പാല്‍, കോഴി ഉത്പന്നങ്ങള്‍ പ്രാദേശികമായി കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചും ഉപഭോഗത്തെ കുറിച്ചും മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ക്ക് ചെറിയ വാടകയില്‍ വെയര്‍ഹൗസുകള്‍ വാടകയ്ക്ക് നല്കാനും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



