ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മക്ക സന്ദര്‍ശിക്കും

imagesദോഹ: ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഖത്തരി ഹജ്ജ് കമ്മറ്റി  അംഗങ്ങള്‍ അടുത്ത ആഴ്ച അവസാനത്തോടെ മക്ക സന്ദര്‍ശിക്കും. ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണോ ഹാജിമാര്‍ക്ക് ഹജ്ജ് ഓപറേറ്റര്‍മാര്‍ നല്കുന്നതെന്ന് സംഘം പരിശോധിക്കും. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഓപറേറ്റമാര്‍ക്ക് ഒരു ബാച്ചില്‍ 50ല്‍ കുറവ് തീര്‍ഥാടകരാവരുതെന്ന് ഹജ്ജ് ആന്റ് ഉംറ വിഭാഗം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വിമാനമാര്‍ഗ്ഗം തീര്‍ഥാടനം ഓപറേറ്റ് ചെയ്യുമ്പോള്‍ അംഗങ്ങളുടെ എണ്ണം 250ല്‍ കൂടരുതെന്നും കര മാര്‍ഗ്ഗമാണെങ്കില്‍ 150ല്‍ കൂടരുതെന്നും നിഷ്‌കര്‍ഷിക്കുന്നു.
പ്രത്യേക ആവശ്യങ്ങളുള്ള തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹജ്ജ് ആന്റ് ഉംറ വിഭാഗം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മക്കയിലെ പൗരാണികവും ജനത്തിരക്കേറിയതുമായ അല്‍ സുലേമാനിയ, അല്‍ മുഖാതാത്, അല്‍ ജുമൈസ, അല്‍ റെയ്‌സാക്കര്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ താമസിപ്പിക്കരുതെന്നും ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഹജ്ജ് മിഷന്റെ അനുപ്രകാരമല്ലാതെ ഗൈഡുകളെയോ മതപരമായ നിര്‍ദ്ദേശങ്ങളോ പുസ്തകങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. മക്കയിലേയും മദീനയിലേയും പ്രത്യേക മുറിയില്‍ ഹജ്ജിനുള്ള വഴികാട്ടികളേയും ഗൈഡുകളേയും ലഭ്യമാണ്. ഹാജിമാര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ടെലിഫോണ്‍ വഴിയും നിവാരണം നടത്താവുന്നതാണ്.
ഗൈഡിന്റെ ജോലി ചെയ്യാന്‍ ആരേയും അനുവദിക്കുന്നതല്ല. കമ്മിറ്റിയുടെ അനുവാദമില്ലാതെ ക്ലാസെടുക്കാനോ ഫത്‌വകള്‍ പുറപ്പെടുവിക്കാനോ സമ്മതിക്കുന്നതുമല്ല.
ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ പ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍മാരും ഡ്രൈവര്‍മാരും പുകവലിക്കാന്‍ പാടില്ല. നിര്‍ദ്ദിഷ്ട കമ്മിറ്റിയുടെ അനുവാദമില്ലാതെ മരുന്നുകള്‍ എടുക്കാനും പാടുള്ളതല്ല. 16 സ്‌ക്വയര്‍ മീറ്ററില്‍ കുറയാത്ത ഫുള്‍ ഫര്‍ണിഷ്ഡ് മുറിയാണ് ഓരോ തീര്‍ഥാടകനും അനുവദിക്കേണ്ടത്. തീന്‍മുറിയും പ്രാര്‍ഥന മുറിയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി അനുവദിക്കേണ്ടതുണ്ട്. മക്കയിലെ താമസ സൗകര്യം ചതുര്‍ നക്ഷത്ര, പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കുകയും മൂന്ന് നേരം ഭക്ഷണം അനുവദിക്കുകയും വേണം. അതിര്‍ത്തിയില്‍ തീര്‍ഥാടകരെ പരിശോധിക്കുന്ന സമയം നീണ്ടുപോവുകയാണെങ്കില്‍ ഓപറേറ്റര്‍ ജ്യൂസും വെള്ളവും നല്‌കേണ്ടതുണ്ട്.
Share news
error: Content is protected !!
Scroll to Top