നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ജേതാക്കളായി

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ കൊടിഞ്ഞി കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ജേതാക്കളായി. കുണ്ടൂര്‍ നെടുവീട്ടില്‍ എ.എം.എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും, ചെറുമുക്ക് ജി.എം.എല്‍.പി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. കായികമേള പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എന്‍ മൂസക്കുട്ടി, സ്ഥിരം സമിതി ചെയര്‍മാന്മാരായ സുമിത്ര ചന്ദ്രന്‍, സി ബാപ്പുട്ടി, വി.കെ സമീന, മെമ്പര്‍മാരായ ഊര്‍പ്പായി സൈദലവി, നടുത്തൊടി മുസ്തഫ, നടുത്തൊടി മുഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ് തച്ചറക്കല്‍, ഇ.പി സ്വാലിഹ്, സൗദ മരക്കാരുട്ടി സംസാരിച്ചു.

പ്രസിഡന്റ് പി.കെ റൈഹാനത്ത് ട്രോഫികള്‍ വിതരണം ചെയ്തു.

 

Share news
error: Content is protected !!
Scroll to Top