Section

malabari-logo-mobile

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ രണ്ടു വയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം

HIGHLIGHTS : Karipur plane crash; 1.51 crore compensation for injured two-year-old girl

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിക്കാണ് തുക നല്‍കുന്നത്.

തുക എത്രയും പെട്ടന്ന് നല്‍കാന്‍ നിര്‍ദേശിച്ച് ജസ്റ്റിസ് എന്‍ നാഗരേഷ് ഹര്‍ജി തീര്‍പ്പാക്കി. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍,ഷറഫുദ്ദീന്റെ മാതാപിതാക്കള്‍എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്. അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കുപറ്റിയ ഭാര്യ ആമിനയുടയും നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനുള്ള രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചു. ഇക്കാര്യം ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

രണ്ടു വയസ്സുകാരിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹര്‍ജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കരിപ്പൂര്‍ വിമാനാപകടത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!