കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബായ് എമിറേറ്റ്‌സില്‍ വന്ന രണ്ട് യാത്രക്കാരില്‍ നിന്നും ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. മുഹമ്മദലി, റിയാസ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ബെല്‍റ്റിനുള്ളില്‍ സ്വര്‍ണ്ണകട്ടികള്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ക്ലിയറന്‍സിന് ശേഷം ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഏകദേശം 5 കിലോ സ്വര്‍ണ്ണം ഇവരില്‍ നിന്നും പിടികൂടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



