ചെന്നൈ സ്‌ഫോടനം; കേരളത്തിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി

Chennai_central_തിരു : ചെന്നൈയില്‍ ഇന്നുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി. സുപ്രധാന റെയില്‍വെ സ്റ്റേഷനുകളിലും, പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമടക്കം യാത്രക്കാര്‍ കര്‍ശന സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരും.

 

Share news
error: Content is protected !!
Scroll to Top