ഗള്‍ഫിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്തു കേസിലെ പ്രധാനകണ്ണിയുടെ ചിത്രം എക്‌സൈസ് പുറത്തുവിട്ടു

SHAFEEQ_RACKET-_1കോഴിക്കോട് : ഗള്‍ഫിലേക്ക് പോകുന്നവരുടെ കയ്യില്‍ കബളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന കണ്ണി കോതമംഗലം സ്വദേശി ഷഫീക്കിന്റെ ചിത്രം എക്‌സൈസ് പുറത്തു വിട്ടു. കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയെ കബളിപ്പിച്ച് പാര്‍സലിനൊപ്പം ബ്രൗണ്‍ ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന കണ്ണിയാണ് ഷഫീക്ക്. ഇയാളായിരുന്നു നടുവണ്ണൂര്‍ സ്വദേശിയുടെ കയ്യില്‍ പാര്‍സല്‍ എത്തിച്ചത്. ഈ കേസിന്റെ അനേ്വഷണത്തിനിടെ എക്‌സൈസ് ചോദ്യം ചെയ്തിരുന്ന വടകര സ്വദേശി ശ്രീജിത്ത് ആത്മഹത്യ ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണം ഈ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള സാധ്യതക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.
ഇതിനിടയിലാണ് ഷെഫീക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഫോട്ടോയും എക്‌സൈസിന് ലഭിക്കുന്നത്. തുടരനേ്വഷണത്തില്‍ കേരളത്തിലും, കുവൈത്തിലുമുള്ള മലയാളികളായ ചിലര്‍ കൂടി മയക്കുമരുന്നു മാഫിയയുടെ കണ്ണികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഷഫീക്കിന്റെ ബന്ധു കൂടിയായ വളാഞ്ചേരി സ്വദേശി ഷാഫി, തൃശ്ശൂര്‍ സ്വദേശി ഹാഷീംഎന്നിവരും ഈ കേസിലെ പ്രധാന കണ്ണികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഈ മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ ജയിലിലാണ്. ജയില്‍ ജീവനക്കാരുടെ സഹായത്തോടെയാണ് ഇവര്‍ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതെന്ന് എക്‌സൈസ് സംശയിക്കുന്നു. ഇവരുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു ബന്ധവും അനേ്വഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഈ കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് എകസൈസ് ആവശ്യപ്പെട്ടത്.
കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന് ഉത്തരേന്ത്യയില്‍ നിന്നാണ് മയക്കു മരുന്ന് എത്തുന്നത്. ഇത് കേരളത്തില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രക്കാരെ കബളിപ്പിച്ചും, തന്ത്രപൂര്‍വ്വവും ചെറിയ പാര്‍സലുകളാക്കി കൊടുത്തയക്കുകയാണ് പതിവ്.

മാസങ്ങള്‍ക്ക് മുമ്പ് നടുവണ്ണൂര്‍ സ്വദേശിയുടെ കൈവശം നല്‍കിയ പാര്‍സലിന് കനം കൂടുതലുള്ളതിനാല്‍ അയാള്‍ അത് കൊണ്ടു പോയില്ല. എന്നാല്‍ പാര്‍സല്‍ എത്താത്തതിനെ തുടര്‍ന്ന് ഇയാളെ കുവൈത്തില്‍ വെച്ച് ചിലര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുകയും മയക്ക്മരുന്ന് അടങ്ങിയ പാര്‍സല്‍ തിരിച്ചു വാങ്ങാനെത്തിയ റാഷിക്ക് എന്നയാളെ പിടികൂടി എക്‌സൈസിന് കൈമാറുകയുമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top