പരപ്പനങ്ങാടി : കനത്ത വേനല്‍ച്ചൂടില്‍ ഉഷ്ണിച്ച തീരദേശ ഗ്രാമങ്ങളില്‍ മനം കുളിര്‍പ്പിച്ച്് വേനല്‍മഴയെത്തി. ഇന്നലെ വൈകീട്ട് പരപ്പനങ്ങാടിയില്‍ പെയ്ത വേനല്‍മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാകാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നിരവധി ഇടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും മരങ്ങള്‍ വൈദ്യുതി കമ്പികളിലേക്ക് വീണ് വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.
പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസതത്ത് മരം മുറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു സദ്ദാംബീച്ചില്‍ തെങ്ങ് മറിഞ്ഞ് വീണ് വിപി ഹംസക്കോയയുടെ വീട് തകര്‍ന്നു. പുത്തന്‍പീടിയകയില്‍ മരം വീണ് വൈദ്യുതി ലൈന് പൊട്ടിവീണു. ഗതാഗതം ഏറെ സ്തംഭിച്ചു. ഉള്ളണം മേഖലയിലെ വാഴക്കൃഷി്്ക്കും വ്യാപകകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. നൂറ് കണക്കിന് വാഴകളാണ് കാറ്റി്ല്‍ മുറിഞ്ഞുവീണത്.



