
താനൂര്‍ : നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ കുപ്രസിദ്ധ റൌഡി മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടിക്കെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ കാളാട് വട്ടകിണര്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടി (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരന്‍. എസ്. IPS ന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് IAS ആണ് ഉത്തരവിറക്കിയത്. അവസാനമായി കവര്‍ച്ചാ കേസ്സില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞു വരവെയാണ് ടിയാനെതിരെ കാപ്പ ചുമത്തിയത്.
ഗുരുതരമായി പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുക, തട്ടികൊണ്ട് പോയി കവര്‍ച്ച നടത്തുക, കുറ്റകരമായ നരഹത്യശ്രമം, കഠിനമായി ദേഹോപദ്രവ്വം ഏല്പിക്കല്‍, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് റിഷാദ്.
കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത റിഷാദിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. 6 മാസത്തേക്കാണ് തടവ്. ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും, ജില്ലയില്‍ ഈ വര്‍ഷം നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായിട്ടുള്ള 16 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കുകയും, 47 പേര്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയും സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയും ഉള്ള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




