
തിരൂർ : കാപ്പ നിയമം ലംഘി ച്ച പ്രതിയെ പൊലീസ് പിടികൂടി. വെട്ടം മാസ്റ്റർപടി പാറപ്പുറത്ത് ഷിഹാബി (43)നെയാണ് പറവണ്ണ ഭാഗത്തുനിന്ന് തിരൂർ പൊലീസ് പിടികൂടിയത്. ലഹരി കടത്ത്, പീഡനം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷിഹാബ്.
കഴിഞ്ഞ സെപ്തംബറിൽ കാപ്പ പ്രകാരം ആറു മാസത്തേക്ക് ഇയാളെ നാടുകടത്തിയതാണ്. നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെ തിരൂർ ഡിവൈഎസ് പി എ ജെ ജോൺസന്റെ നിർദേശപ്രകാരം തിരൂർ എസ്ഐ ആർ പി സുജിത്താണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




