കണ്ണൂരില്‍ പരക്കെ അക്രമം: നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം

കണ്ണൂര്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമമസംഭവങ്ങളുടെ തുടര്‍ച്ചയായി കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു. തലശ്ശേരി എംഎല്‍എ ഷംസീറിന്റെ വീടിന് നേരെ ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി നേതാവും എംപിയുമായ വി മുരളീധരന്റെ തറവാട് വീടിനുനേരെയും ആക്രമണമുണ്ടായി. സിപിഎം മുന്‍ ജില്ലാസക്രട്ടറി പി. ശശിയുടെ വീടിന് നേരയും ബോംബേറുണ്ടായി.

വെള്ളിയാഴ്ച രാത്രിയില്‍ സമാധാനയോഗം നടക്കുന്ന സമയത്താണ് ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെ ആക്രമണമുണ്ടായത്.

രാത്രിയില്‍ ഇരിട്ടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പെരുമ്പറ സ്വദേശി വിശാഖിന് വെട്ടേറ്റിരുന്നു.

അക്രമങ്ങള്‍ വ്യാപകമായതോടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വ്യാപമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.