തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി പതിനാറിങ്ങലില്‍ ഉണ്ടായ വാഹനാപകടത്തില്‍ താനൂര്‍ ഓലപ്പീടിക സ്വദേശിയായ യുവാവ് മരിച്ചു : തോട്ടത്തില്‍ സുബൈറിന്റെ മകന്‍ ഷമീം (22) ആണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ തുളസിയുടെ മകനായ സുപ്രീതിനെ(21) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി പതിനൊന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. ചെമ്മാട് ഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്നു ഇരുവരും. ഇതിനിടെ കേടുവന്ന ഒരു ഓട്ടോറിക്ഷ മറ്റൊരു കെട്ടിവലിച്ചു റോഡ് ക്രോസ് ചെയ്യുകകായിരുന്നു. ഈ കയറില്‍ തട്ടി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറയുകയായിരുന്നു എന്നാണ് പ്രഥമിക വിവരം
ഇരുവരും പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ പഠനസമയം കഴിഞ്ഞ് കാറ്ററിങ്ങ് ജോലി ചെയ്ത് മടങ്ങവെയാണ് അപകടമുണ്ടായത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

Share news
error: Content is protected !!
Scroll to Top