കണ്ണൂര്‍ വിസി പുനര്‍നിയമനം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെനറ്റ് അംഗം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു.

ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. പുനര്‍ നിയമനമായതിനാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.  പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചത്.

പുനര്‍നിയമനമായതിനാല്‍ വിസി നിയമനത്തിനു പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. നിയമപരമായി സാധുതയുള്ള നിയമനമാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റേതെന്നാണ ഇപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top