Section

malabari-logo-mobile

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ;പി കെ ശ്യാമളക്കെതിരെ പ്രാഥമിക തെളിവില്ല

HIGHLIGHTS : കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം. ഉദ്യോ...

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം. ഉദ്യോഗസ്ഥ തലത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതെസമയം കണ്‍വെന്‍ഷന്‍ സെന്ററിന് ഇന്ന് നഗരസഭ അനുമതി നല്‍കിയേക്കും.

കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ തയ്യാറായത്. നഗരസഭയിലെ രേഖകളെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിച്ചു.

sameeksha-malabarinews

നൈജീരിയയില്‍ ബിസിനസ് നടത്തിയിരുന്ന സാജന്റെ സ്വപ്‌ന പദ്ധതിയായിരുന്നു പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന ഓഡിറ്റോറിയം.തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ചാണ് അദേഹം ഓഡിറ്റോറിയം പണികഴിപ്പിച്ചത്. എന്നാല്‍ ഈ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതോടെയാണ് സാജന്‍ ആത്മഹത്യ ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!