കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ വീണു മരിച്ചു

Untitled-1 copyകണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ വീണു മരിച്ചു. ജോയ്‌സി (12), അഞ്ജന (12), അല്‍ഫോന്‍സ (29) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം കോട്ടൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്.
ജോയ്‌സി അപകടത്തില്‍പ്പെട്ടത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അല്‍ഫോന്‍സയും, അഞ്ജനയും അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അല്‍ഫോന്‍സയുടെ ബന്ധുക്കളാണ് ജോയ്‌സിയും, അഞ്ജനയും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top