ദലൈലാമക്ക് വിസ നിഷേധിച്ചു; നോബല്‍ സമ്മേളനം റദ്ദാക്കി

Untitled-1 copyധരംശാല : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് ദക്ഷിണാഫ്രിക്കവിസ നിഷേധിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്ന നോബല്‍ സമ്മേളനം റദ്ദാക്കി. നോബല്‍ സാമാധാന പുരസ്‌കാര ജേതാക്കളുടെ സമ്മേളനമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്നത്.
പതിനാലാമത് നോബല്‍ സമാധാന പുരസ്‌കാര ജേതാക്കളുടെ ലോക ഉച്ചകോടി നടത്താനിരുന്ന സ്ഥലം ഇതേ തുടര്‍ന്ന് സൗത്താഫ്രിക്കക്ക് പുറത്തേക്ക് മാറ്റി. അതേസമയം പുതിയ സ്ഥലത്തെ കുറിച്ച് ഉടന്‍ തന്നെ അറിയിപ്പ് നല്‍കുമെന്നാണ് നോബല്‍ പുരസ്‌കാര ജേതാവായ ജോഡി വില്ല്യംസ് പറഞ്ഞു.

ദലൈലാമക്ക് ദക്ഷിണാഫ്രിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് വനിത പുരസ്‌കാര ജേതാക്കള്‍ പരിപാടി ബഹിഷ്‌കരിച്ചതിനാലാണ് ഈ തീരുമാനമെന്നും ജോഡി വില്ല്യംസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top