കോണ്‍ഗ്രസ്സ് പരിപാടികളില്‍ ഇനി ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കില്ല; സുധീരന്‍

vm sudeeranതിരു: കോണ്‍ഗ്രസ്സ് പരിപാടികളില്‍ ഇനി മുതല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഘട്ടം ഘട്ടമായി നിരോധിക്കാനായി മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ നിലപാട് വിഎം സുധീരന്‍ പ്രഖ്യാപിച്ചത്.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിഎം സുധീരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗാന്ധി സ്മൃതിയാത്ര നടത്തി. ഗാന്ധിപാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെ നടത്തിയ യാത്രയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കവയത്രി സുഗതകുമാരി, മറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവര്‍ അണിചേര്‍ന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top