കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; ബസ്സില്‍ അമ്പതോളം യാത്രക്കാര്‍

കണ്ണൂര്‍; 50 ല്‍ അധികം യാത്രക്കാരുമായി ഓടിക്കാെണ്ടിരിക്കുകയായിരുന്ന ബസ്സിന് തീപിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.

തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു്. എന്നാല്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.

യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീപിടിച്ചു. അഗ്‌നിസുരക്ഷാ സേനാംഗങ്ങള്‍ എത്തി തീ പൂര്‍ണമായും അണച്ചു.

 

Share news
error: Content is protected !!
Scroll to Top