Section

malabari-logo-mobile

പാര്‍വതിയും ജയറാമും കണ്ണനെ ഗൈഡ് ചെയ്തിരുന്നു, അതെനിക്ക് ഗുണകരമായി മാറി : സിബി മലയില്‍

HIGHLIGHTS : Kannan was guided by Parvathi and Jayaram, which turned out to be good for me : Sibimalayil

എന്റെ വീട് അപ്പൂന്റേം സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. കൊച്ചിയില്‍ത്തന്നെയായിരുന്നു ലൊക്കേഷന്‍. ജയറാമിനെ കൂടാതെ പാര്‍വതിയും മാളവികയുമെല്ലാം കാളിദാസിനൊപ്പമുണ്ടായിരുന്നു. പറയുന്നതെല്ലാം മികച്ച രീതിയില്‍ത്തന്നെ കണ്ണന്‍ ചെയ്തിരുന്നു. അത് സിനിമയ്ക്ക് ഗുണകരമായിരുന്നു. ജയറാം ശ്രദ്ധയോടെ അവനെ ഗൈഡ് ചെയ്ത് കൂടെയുണ്ടായിരുന്നു സിബി മലയില്‍ പറഞ്ഞു.

പ്രേംപ്രകാശാണ് എന്നോട് മക്കള്‍ ഇങ്ങനെയൊരു കഥ ഒരുക്കിയതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ അതെനിക്ക് ഇഷ്ടമായിരുന്നു. രണ്ടാമതൊരു കുട്ടി വരുന്നതില്‍ മൂത്ത കുട്ടിയുടെ തോന്നലുകളായിരുന്നു കഥ. സിബ്ലിംഗ് റൈവല്‍റിയായിരുന്നു പ്രമേയം. തന്നിലേക്കുള്ള ശ്രദ്ധ കുറഞ്ഞുപോവുമോയെന്ന് മൂത്ത കുട്ടി ചിന്തിക്കുന്നതൊക്കെയാണ് സിനിമയില്‍ കാണിച്ചത്.

sameeksha-malabarinews

കുട്ടിയുടെ വേഷം ചെയ്യാന്‍ കാളിദാസിനെ സമീപിക്കാമെന്നും തീരുമാനിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ പ്രകടനത്തിലൂടെ കാളിദാസിന്റെ പ്രകടനം ബോധ്യപ്പെട്ടതാണ്. ജയറാം കൂടെയൊരു നായികയുമാണ് വരാനുള്ളത്. ജ്യോതിര്‍മയിയെ നായികയാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും ബോബി സഞ്ജയ് ആയിരുന്നു.

സിനിമയുടെ തുടക്കത്തില്‍ ഇങ്ങനെയൊരു പേരൊന്നും ലഭിച്ചിരുന്നില്ല.
ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലേല്‍ പാളിപ്പോകാവുന്ന വിഷയമായിരുന്നു. സഞ്ജുവും ബോബിയും നന്നായിത്തന്നെ തിരക്കഥ സെറ്റാക്കിയിരുന്നു. കുട്ടിത്തം കലര്‍ന്നൊരു പേരായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈയൊരു പേരിട്ടത്. സിനിമയ്ക്ക് പറ്റിയ പേരായിരുന്നു അത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!