Section

malabari-logo-mobile

ഇനി ഡെബിറ്റ്, ക്രെഡിറ്റ്കാര്‍ഡുകള്‍ വേണ്ട…. ഇന്ത്യയിലെ ആദ്യ എ ടി എം അവതരിപ്പിച്ച് യു പിഐ

HIGHLIGHTS : UPI introduces India's first ATM

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ്  ഡിജിറ്റല്‍ പണമിടപാടിന് ഇടപാടുകാര്‍ ആശ്രയിക്കുന്ന യുപിഐ  എടിഎം രാജ്യത്ത് അവതരിപ്പിച്ചത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന എടിഎം സംവിധാനമാണ് അവതരിപ്പിച്ചത്.

യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന വിധം വിശദീകരിച്ച് ഫിന്‍ടെക് ഇന്‍ഫ്‌ളുവന്‍സര്‍ രവിസുതഞ്ജനി എക്‌സില്‍ വീഡിയോ പങ്കുവെച്ച.   ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയാണ് രവിസുതഞ്ജനി പരിചയപ്പെടുത്തിയത്. ഭാരതത്തിനായുള്ള നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

sameeksha-malabarinews

എടിഎം ഡിസ്‌പ്ലേയില്‍ താഴെ കൊടുത്തിരിക്കുന്ന യുപിഐ കാര്‍ഡ് ലെസ് ക്യാഷില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത് എന്ന് ഫിന്‍ടെക് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്നു. തുടര്‍ന്ന് ആവശ്യമായ തുക രേഖപ്പെടുത്തിയ ശേഷം ക്യൂആര്‍ കോഡിന്റെ സഹായത്തോടെ പണം പിന്‍വലിക്കുന്ന രീതിയാണ് വിശദീകരിച്ചത്. നിലവില്‍ ഭീം ആപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഉള്ളത്. എന്‍സിആര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് എടിഎം അവതരിപ്പിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!