കന്നഡ ടി.വി സീരിയല്‍ നടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു;ഒളില്‍ പോയ ഭര്‍ത്താവ് പിടിയില്‍

ബെംഗളൂരു:കന്നഡ ടി.വി സീരിയല്‍ നടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍. ശ്രുതിയെന്ന പേരില്‍ സീരിയല്‍ മേഖലയില്‍ അറിയപ്പെടുന്ന മഞ്ജുള(38)നെയാണ് ഭര്‍ത്താവ് അമരീഷ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ബെംഗളൂരു പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ജൂലൈ നാലിനായിരുന്നു സംഭവം. വീട്ടിലെത്തിയ അമരീഷ് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം മഞ്ജുളയെ പല തവണ കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തി അയല്‍ക്കാരാണ് മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെസമയം പ്രതി അവിടെ നിന്ന് കടന്നു കളയുകയായിരുന്നു.

ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്താണ് സംഭവം. കുടുംബ വഴക്ക് പതിവായതോടെ മഞ്ജുള തന്റെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് മഞ്ജുളയുടെ സഹോദരനെ വിളിച്ച് പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ടതുപ്രകാരം ഇവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സംഭവം.

നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ മഞ്ജുളയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രിവിട്ടു.

Share news
error: Content is protected !!
Scroll to Top