Section

malabari-logo-mobile

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പിണറായിയെ പ്രകീര്‍ത്തിച്ച് കന്നടതാരം ചേതന്‍

HIGHLIGHTS : Chetan praises Pinarayi for handling Kovid crisis

ബാംഗ്ലൂര്‍: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോഴും കേരളം അതില്‍ നിന്ന് മുക്തമായത് എടുത്തുപറയേണ്ടതാണെന്നും ചേതന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയായിരുന്നു പ്രതികരണം.

‘ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം ഭയപ്പെടുത്തുന്നു. എന്നാല്‍ കേരളം അക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു. 2020ല്‍ എത്തിയ കോവിഡില്‍ നിന്നും കേരളം കുറേയധികം കാര്യങ്ങള്‍ പഠിച്ചു. തുടര്‍ന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചു. ഓക്സിജന്‍ വിതരണം ഇപ്പോള്‍ 58 ശതമാനത്തിലേക്ക് എത്തിച്ചു. ഇപ്പോള്‍ കര്‍ണ്ണാടക, ബെംഗളൂരൂ, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ വിതരണം ചെയ്യുകയാണ് കേരളം. കേരള മോഡല്‍ ഒരു റോള്‍ മോഡല്‍ തന്നെയാണ്. മോദിയില്ലെങ്കില്‍ പിന്നെയാരാണ് എന്ന് ചോദിക്കുന്നവരോട്, ഒന്നേ പറയാനുള്ളു. പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ,’ചേതന്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

sameeksha-malabarinews

 

#Kerala #oxygen

ಭಾರತದ ಆಮ್ಲಜನಕದ ಕೊರತೆಯ ಭಯಾನಕತೆಯ ಮಧ್ಯೆ, ಕೇರಳ ರಾಜ್ಯವು ಹೊಳೆಯುವ ಮಾದರಿಯಾಗಿದೆ

ಕೇರಳವು 2020 ರ ಕೋವಿಡ್…

Posted by CHETAN on Monday, 26 April 2021

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!