Section

malabari-logo-mobile

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

HIGHLIGHTS : Kalyani Priyadarshan launched Vesta's new white chocolate ice cream

കോഴിക്കോട്: ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ് അംബാസിഡറുമായ കല്യാണി പ്രീയദര്‍ശന്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ് ഐസ്‌ക്രീം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഉത്പന്നമാണ് വെസ്റ്റ.

മറ്റെല്ലാ ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി ശുദ്ധമായ പാലില്‍ നിന്നാണ് ഈ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്‌ക്രീം മാനേജിങ് ഡയറക്ടര്‍ എം പി ജാക്‌സണ്‍ പറഞ്ഞു. 15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റര്‍ പാക്കറ്റ് വെസ്റ്റ ഐസ്‌ക്രീം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ സ്റ്റിക്കുകള്‍, കോണ്‍, സണ്‍ഡേ, ഫണ്ട, ബള്‍ക്ക് പായ്ക്കറ്റ്, കസാറ്റ, സിപ്പ്-അപ്പുകള്‍ തുടങ്ങിയ വൈവിധ്യമായ ഐസ്‌ക്രീം രുചികളിലും വെസ്റ്റ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തളിയത്ത്, തൃശ്ശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. വര്‍ദ്ധിച്ചു വരുന്ന ഉപഭോക്താക്കളുടെ ആവശ്യപ്രകാരം യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന് വെസ്റ്റ ഐസ്‌ക്രീം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. പുതുമയും ഗുണനിലവാരവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ ഐസ്‌ക്രീം ഡയറക്ടര്‍ ഡോണി അക്കരക്കാരന്‍ ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എന്‍ സെന്തില്‍ കുമാര്‍, ജനറല്‍ മാനേജര്‍ അനില്‍ എം, സെയില്‍സ് ഹെഡ് രതീഷ് ചന്ദ്രന്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!