”ആര്‍ച്ച ”പെണ്‍ കുട്ടികള്‍ക്കുള്ള കളരി പരിശീലനത്തിന് തുടക്കം

പരപ്പനങ്ങാടി: ”ആര്‍ച്ച ” പെണ്‍ കുട്ടികള്‍ക്കുള്ള കളരി പരിശീലനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിത കെ.ടി ഉദ്ഘാടനം ചെയ്തു. എസ്. എന്‍. എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വ ത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.നവദര്‍ശന്‍ കളരി സംഘം അരിയല്ലൂരാണ് പരിശീലകര്‍.

പെണ്‍കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ കരുത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ സ്‌ക്കൂള്‍ മാനേജര്‍ അഷറഫ് കുഞ്ഞാവാസ് അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ സ്വാഗതവും ബിന്ദു പി നന്ദിയും പറഞ്ഞു.പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോല്‍, നവദര്‍ശന്‍ കളരിസംഘം ഗുരുക്കള്‍ സുരേഷ് കുമാര്‍ എന്‍. പി ,മാനേജിംഗ് കമ്മറ്റി സെക്രട്ടറി സുബൈര്‍ കെ . ആര്‍. എസ് ,സ്റ്റാഫ് സെക്രട്ടറി മുജീബ് കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top