തിരൂരങ്ങാടി: തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആവശ്യമായ സ്‌കൂള്‍ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വകയുരുത്തി നിയോജകമണ്ഡലത്തിലെ 25 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്ന സ്‌കൂള്‍ ഫര്‍ണിച്ചര്‍ വിതരണത്തിന്റെ തിരൂരങ്ങാടി മേഖലാതല ഉദ്ഘാടനം തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു.
നേരത്തെ പരപ്പനങ്ങാടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അങ്ങാടിയിലും, പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നിര്‍വഹിച്ചിരുന്നു.
കെപിഎ മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറാബി, നഗരസഭ കൗണ്‍സിലര്‍മാരായ ജാഫര്‍ കുന്നത്തേരി, പി കെ അസീസ്, ഹംസ, ബാബുരാജ്, ആയിഷുമ്മ വിവി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മൊയ്തീന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീനാ റാണി , സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ മുഹമ്മദലി, സ്‌കൂള്‍ അധ്യാപകരായ സൂപ്പി മാസ്റ്റര്‍, ഗഫൂര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.



