
പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ പഴക്കമേറിയ കുടുംബ ക്ഷേത്രങ്ങളിൽ ഒന്നായ ആവേത്താൻ വീട്ടിൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കലങ്കരി മഹോത്സവം ഇന്ന് .
പുലർച്ചെ നടതുറന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. ഗണപതി ഹോമം, ഉഷ പൂജ , കാവുണർത്തൽ, ഉച്ചപൂജ പ്രസാദ ഊട്ട്, പഞ്ചാരിമേളം, വെളിച്ചപ്പാട്, ദേശ വരവുകൾ , തായമ്പക തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കലശം എഴുന്നള്ളിപ്പിന് 101 കലാകാരന്മാർ അണിനിരന്ന് പാണ്ടി മേളം ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




