Section

malabari-logo-mobile

കക്കാട് വാട്ടര്‍ ടാങ്ക് നിര്‍മാണം തുടങ്ങി

HIGHLIGHTS : Kakadu water tank construction started

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയില്‍ പുതുതായി നിര്‍മിക്കുന്ന കക്കാട് ൂസ്റ്റര്‍ വാട്ടര്‍ ടാങ്ക് കോണ്‍ഗ്രീറ്റ് പ്രവൃത്തി തുടങ്ങി, ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് ആണ് നിര്‍മിക്കുന്നത്, നിലവിലുണ്ടായിരുന്ന ജീര്‍ണാവസ്ഥയിലായിരുന്ന ടാങ്ക് രണ്ട് മാസം മുമ്പ് പൊളിച്ച് നീക്കിയിരുന്നു, ജലവിതരണത്തിന് ഏറെ ആശ്വാസമാകുന്നതാണ് പുതിയ ടാങ്ക്, നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ സുജിനി മുള മുക്കില്‍, ആരിഫ വലിയാട്ട്, അസിഎക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അജ്മല്‍, കമ്പനി എ, ഇ അനസ് പ്രവ്യത്തിസന്ദര്‍ശിച്ച് വിലയിരുത്തി, ആറ് മാസം കൊണ്ട് പൂര്‍ത്തിയാകും, ത്വരിതഗതിയിലാണ് പ്രവൃത്തികള്‍ നടക്കുന്നത്,

തിരൂരങ്ങാടി തൂക്കുമരം മുതല്‍ വെന്നിയൂര്‍ ‘ചുളളിപ്പാറ മേഖലകളില്‍ ജലവിതരണം കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ്, കരിപറമ്പ് ടാങ്ക് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്, ചന്തപ്പടി ടാങ്ക് നിര്‍മാണം അടുത്ത ദിവസം തുടങ്ങും, പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി കല്ലക്കയത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!