Section

malabari-logo-mobile

കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

HIGHLIGHTS : Kakadu bus and car collide accident

തിരൂരങ്ങാടി :ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. കക്കാട് തിരൂരങ്ങാടി റോഡില്‍ വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരനായ മുന്നിയൂര്‍ സ്വദേശി ഹംസയുടെ മകന്‍ ആബിദിന് (30) പരിക്കേറ്റു. കാറില്‍ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്‌സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തില്‍ പെട്ടത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!