HIGHLIGHTS : suryanthol falls in thiruvananthapuram
വെള്ളച്ചാട്ടം ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും…. അല്ലേ?
കാടിനെ ഉള്ളിലൂടെയുള്ള യാത്രയും കഴിഞ്ഞ് എത്തിച്ചേരാവുന്ന ആരും ഇഷ്ടപ്പെടുന്ന ഒരു അതിമനോപരമായി വെള്ളച്ചാട്ടമാണ് സൂര്യൻതോൽ വെള്ളച്ചാട്ടം. ഭംഗിയും അപകടവും ഒരുപോലെ പതിഞ്ഞിരിക്കുന്ന ഈ വെള്ളച്ചാട്ടം നമ്മുടെ തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്.
ഗുഹ പോലുള്ള കൽക്കെട്ടുകൾക്കിടയിലൂടെ ശക്തിയിൽ ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടം അധികമാരും അറിയാത്ത ഒരിടമാണ്. എപ്പോഴുമുള്ള കാറ്റും വെള്ളച്ചാട്ടത്തിന് അടിയിലുള്ള ട്രഞ്ച് പൂളും ഇവിടം ആകർഷണീയമാക്കുന്നു. 100 അടി ഉയരത്തിൽ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടം വിതുരയിലെ കല്ലാറിന് അടുത്ത സ്ഥിതി ചെയ്യുന്ന നെല്ലിക്കുന്ന് ആദിവാസി ഊരിനടുത്താണ്. വന്യമൃഗങ്ങളുടെ ആക്രമണ സാധ്യത ഉള്ളതുകൊണ്ടും,വഴിതെറ്റാൻ സാധ്യതയുള്ളതുകൊണ്ടും നെല്ലിക്കുന്ന് ആദിവാസി ഊരിലെ ആളുകളുടെ സഹായത്തോടെ ഇവിടെ എത്തുന്നതാണ് ഉത്തമം. എപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്ന ഒരിടം ആണെങ്കിലും മഴക്കാലത്ത് ഈ വെള്ളച്ചാട്ടം അതിമനോഹരമായതിനാൽ ആ സമയം നല്ലതാണ്.


ട്രക്കിങ്ങിനിടെ വഴുതാൻ സാധ്യതയുള്ളതിനാൽ കംഫർട്ടബിൾ ആയിട്ടുള്ള ചെരിപ്പുകൾ ധരിച്ച് സന്ദർശിക്കുന്നതാവും നല്ലത്. ആവശ്യമായ ഭക്ഷണസാധനങ്ങൾ കയ്യിലെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവിടെ ഭക്ഷണസാധനങ്ങൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു