തിരുവനന്തപുരം ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ഇതിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളെന്നും കടകംപള്ളി ആരോപിച്ചു.
ദേവസ്വം ക്ഷേത്രങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരും അംഗീകരിക്കുകയായിരുന്നുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കാലത്ത് ക്ഷേത്രം തുറക്കാന്‍ പറഞ്ഞവരാണ് ഇപ്പോള്‍ അടക്കാന്‍ പറയുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും ആരോപിച്ചു. ഭക്തരുടെ ആവിശ്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ മറ്റ് താല്‍പ്പര്യങ്ങളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്നും ഹിന്ദുസംഘടനകളുടെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.




