തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് തിരക്കിട്ട് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സക്രട്ടറി ആര്‍വി ബാബു ആരോപിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഒരു കാരണവശാലും ഭക്തര്‍ക്ക തുറന്നുകൊടുക്കരുതെന്നും ആര്‍ വി ബാബു പറഞ്ഞു.
ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തുതെന്ന് ആര്‍ വി ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ആര്‍വി ബാബു പറഞ്ഞു.
ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഹിന്ദു സംഘടനകളോട് ചര്‍ച്ച നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരന്ദ്രേന്‍ ആവിശ്യപ്പെട്ടു.




