സ്‌കൂള്‍ പഠനോത്സവത്തില്‍ കൃഷിയുടെ പ്രാധാന്യം ഉറപ്പു വരുത്തി കാച്ചടി സ്‌കൂള്‍

കാച്ചടി സ്‌കൂള്‍ പഠനോത്സവത്തില്‍ കുട്ടികളുടെ പഠനമികവ് പ്രദര്‍ശനത്തില്‍ കുട്ടികളുടെ പഠന ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒപ്പം കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെ കൃഷി വിളവെടുപ്പും നടന്നത് രക്ഷിതാക്കളില്‍ വളരെ അധികം സന്തോഷം വളര്‍ത്തി പഠനോത്സവം തികച്ചും വേറിട്ട രീതിയിലാണ് നടന്നത്.

കുട്ടികളുടെ പഠന മികവ് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം തിരൂരങ്ങാടി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കലും. കുട്ടിക്കട ഉത്ഘാടനം BRC സീനിയര്‍ട്രെയിനര്‍ സുധീര്‍ മാസ്റ്ററും നിര്‍വഹിച്ചു.

ഹരിസഭ വിദ്യാര്‍ത്ഥി പ്രധിനിധി pk റാസില്‍ സ്വാഗതം പറഞ്ഞു. HMകെ കദിയുമ്മ പരിപാടിയുടെ വിശദീകരണം നടത്തി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും നേതൃത്വം നല്‍കി PTA പ്രസിഡന്റ് സിറാജ് മുണ്ടത്തോടാന്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top