കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയപ്പ്. വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ സൈനിക ഉദ്യേഗസ്ഥനാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്.
അതെസമയം വെടിവെപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മ്മന്‍ മിലിട്ടറിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
കാബൂള്‍വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച്ച രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവെയ്പ്പിലും പെട്ട് പത്തോളം പേര്‍ മരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം ഉണ്ടിയിരിക്കുന്നത്.




