കെ സുരേന്ദ്രന് ജാമ്യം;ശബരിലയില്‍ കടക്കരുത്‌

പത്തനംതിട്ട :ബിജെപി നേതാവ് കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. കേസിലുൾപ്പെട്ട 69 പേർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട് .ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ കെതിരെ കേസെടുത്തത്. റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
റാന്നി താലൂക്കിലാണ് ശബരിമലയും പമ്പയും നിലയ്ക്കലും.
ജാമ്യ തുകയായി ഇരുപതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതെസമയം കണ്ണൂരിൽ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന്  ഇന്ന് ജയിൽ മോചിതനാക്കാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല .

നേരത്തെ അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷ് ഉൾപ്പെടെയുള്ളവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.