കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേത്തിന് ചെറുമകളുടെ ചോറൂണിനെത്തിയ 52 കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തളളി.

കേസില്‍ പ്രതിയായ മറ്റ് നാലു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വധശ്രമം, ഗൂഢാലോചന, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നവംബര്‍ 17 ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.