കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു

തിരുവനന്തപുരം: കെ സുധാകന്‍ എംപി കെ പി സി സി അദ്ധ്യക്ഷായി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ച നടത്തിയ ശേഷമാണ് കെപിസിസി ഓഫീസിലെത്തി അദ്ധ്യക്ഷപദം സുധാകരന്‍ ഏറ്റെടുത്തത്.

സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് , ടി.സിദ്ദീഖ് തുടങ്ങിയവരും സ്ഥാനമേറ്റു.

സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top