കോഴിക്കോട് വടകര എടച്ചേരി പുതിയങ്ങാടിയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടയില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി. നിര്‍മ്മാണത്തിലിരുന്ന കിണറാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ഇടിഞ്ഞത്.
മൂന്ന് തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. മുകള്‍ ഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.
മൂന്ന് പേരും മണ്ണിനടയില്‍ അകപ്പെട്ടുപോവുകയായിരുന്നു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




