താനാളൂരില്‍ സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെിയില്‍ കുറ്റി വീട്ടുകാര്‍ പുനഃസ്ഥാപിച്ചു

താനൂര്‍:സമരക്കാറ് പിഴുതെറിഞ്ഞ കെ റെയില്‍ കുറ്റി വീട്ടുകാര്‍ പുന:സ്ഥാപിച്ചു. താനാളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍തെരു പടിഞ്ഞാറ് ഭാഗത്ത് കോന്നല്ലൂര്‍ ആഷിഖും, ഭാര്യ ഉമ്മുസല്‍മയും ചേര്‍ന്നാണ് കെ- റെയില്‍ കുറ്റി പുനസ്ഥാപിച്ചത്.

മാര്‍ച്ച് 11നാണ് ആഷിഖിന്റെ സ്ഥലത്ത് കെ – റെയില്‍ കുറ്റി സ്ഥാപിച്ചത്. എന്നാല്‍ സംഭവമറിഞ്ഞെത്തിയ സമരക്കാര്‍ കുറ്റി പിഴുതെറിയുകയായിരുന്നു. തങ്ങള്‍ ഇല്ലാത്ത സമയത്താണ് യുഡിഎഫ് സംഘം തങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ച് കയറിയതെന്നും, പരിസരങ്ങളിലെ കുറ്റികള്‍ ഒന്നും തന്നെ പറിക്കാതെ തങ്ങളുടെ ഭൂമിയില്‍ നിന്നും മാത്രം പറിച്ചത് രാഷ്ട്രീയ നാടകമാണെന്നും ആഷിഖ് പറഞ്ഞു.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാണെന്നും, നാഷണല്‍ ഹൈവേ, ഗെയില്‍ പൈപ്പ് ലൈന്‍ എന്നീ പദ്ധതികളില്‍ നഷ്ടപരിഹാരം നല്‍കിയത് തങ്ങള്‍ കണ്ടതാണെന്നും ആഷിഖ് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പാണ് ആഷിഖും ഉമ്മസല്‍യും പുത്തന്‍തെരു പടിഞ്ഞാറ് ഭാഗത്ത് സ്ഥലം വാങ്ങിയത്. 7 സെന്റിന് മുകളില്‍ സ്ഥലമുണ്ട്. വീട് വയ്ക്കാനായി തറ കെട്ടിയിട്ടുണ്ട്. ഇതിനിടയിലാണ് കെ റെയില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ താല്‍ക്കാലികമായി വീടുനിര്‍മാണം നിര്‍ത്തി. നിലവില്‍ ഓലപ്പീടിക ഭാഗത്ത് വാടക വീട്ടിലാണ് താമസം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ആഷിഖിന്റെ കുടുംബം.

യുഡിഎഫ് നേതാക്കളും, ജനപ്രതിനിധികളും പിഴുതെറിഞ്ഞ കുറ്റി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ തന്നെയാണ് തങ്ങളെ സമീപിച്ചതെന്നും, ഇത് കേരളത്തിലെ ജനതയ്ക്ക് മാതൃകയാണെന്നും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍ പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ് നിരവധി പേര്‍ പദ്ധതിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ടെന്നും ഇ ജയന്‍ കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top