Section

malabari-logo-mobile

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി;അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ മദ്യം ലഭിക്കില്ല

HIGHLIGHTS : Farmers allowed to produce low-alcohol liquor; alcohol will no longer be available in plastic bottles from next year

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും.ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി.

മദ്യ വില്‍പ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാന്‍ തീരുമാനമായി.അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ മദ്യ വില്‍പ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. ചില്ല് കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്‍പ്പന അനുവദിക്കു. ചില്ലുകുപ്പിയിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.

sameeksha-malabarinews

സംസ്ഥാനത്തെ മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും ഇതിനായി എല്ലായിടത്തും പ്രീമിയം കൗണ്ടറുകള്‍ തുടങ്ങും. ഉപഭോക്താക്കള്‍ക്കെത്തി ആവശ്യമായ മദ്യം തെരഞ്ഞെടുക്കാന്‍ സംവിധാനം ഒരുക്കും.

കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ പുതിയ മദ്യ നിര്‍മാണ ലൈനുകള്‍ ആരംഭിക്കും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയ കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

വിവിധ ഡി അഡിക്ഷന്‍ സെന്ററുകളും ലഹരി മുക്ത, മദ്യ വര്‍ജന കേന്ദ്രങ്ങളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!