തൃശ്ശൂര്‍: ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച് കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യര്‍ത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.
കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറയുന്നു. താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുമ്പോള്‍ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണന്‍ പരിചിതനെന്നും കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മകന്‍ രഘുവിന്റെ ആരോപണം വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടര്‍ നിര്‍ബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുഗുരുകൃപ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മ വിഭൂഷണ്‍ വേണ്ടേ എന്ന് ചോദിച്ചതായും മകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



