Section

malabari-logo-mobile

കെ ഫോണ്‍ പാവങ്ങള്‍ക്കുള്ള പദ്ധതി ; എന്തുവന്നാലും നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം കേരളത്തില്‍ എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സാധരണക്കാര്‍ക്ക്‌ ഗുണകരമാകുന്ന ക...

തിരുവനന്തപുരം കേരളത്തില്‍ എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സാധരണക്കാര്‍ക്ക്‌ ഗുണകരമാകുന്ന കെ ഫോണ്‍ പദ്ധതി ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ക്ക്  ബുദ്ധിമുട്ടുണ്ടാക്കാമെന്നും അതുകൊണ്ട്‌ അവര്‍ക്ക്‌ ഈപദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കരുതെന്നു തോന്നാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്‌ കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട്‌ പറയാന്‍ ഉള്ളത്‌ എന്തൊക്ക സംഭവിച്ചാലും കെഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്നും നയം വ്യക്തമാക്കി മുഖ്യമന്ത്രി.

ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.

sameeksha-malabarinews

കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.

അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ആകെ ഗുണകരമാണ് ഈ പദ്ധതി. അതേസമയം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കരുതെന്ന് ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ ഒത്തെ തോന്നാം. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!