Section

malabari-logo-mobile

ബിജെപിയിലെ തര്‍ക്കം ; ഇടപെടില്ലെന്ന്‌ കേന്ദ്രനേതൃത്വം ; സുരേന്ദ്രന്‍ വഞ്ചിച്ചുവെന്ന്‌ പിഎം വേലായുധന്‍

HIGHLIGHTS : തിരുവനന്തപുരം ബിജെപി കേരള ഘടകത്തില്‍ രൂക്ഷമായ തര്‍ക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റും ദേശ...

തിരുവനന്തപുരം ബിജെപി കേരള ഘടകത്തില്‍ രൂക്ഷമായ തര്‍ക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ പിംഎം വേലായുധന്‍ രംഗത്തെത്തി. സംസ്ഥാനപ്രസിഡന്റ്‌ പദ്ധതി വാഗ്‌ദാനം ചെയ്‌ത്‌ പറ്റിച്ചെന്നും ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലുമെടുക്കുന്നില്ലെന്ന്‌ പിഎം വേലായുധന്‍ പ്രതികരിച്ചു.

എന്നാല്‍ ഈ ഭിന്നതിയിലും തര്‍ക്കത്തിലും ഇടപെടാന്‍ തല്‍ക്കാലം ഇടപെടില്ലെന്ന സൂചന നല്‍കി കേന്ദ്രനേതൃത്വം. ബിഹാര്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ശേഷമേ ഇടപെടുകയൊള്ളു എന്നാണ്‌ കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്‌.

sameeksha-malabarinews

സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്‍ ഏഴുമാസത്തോളമായി പൊതരംഗത്ത്‌ നിന്നും മാറിനില്‍ക്കുകയാണ്‌. സംസ്ഥാന അധ്യക്ഷന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുയാണെന്നും ശോഭ സുരന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ബിജെപിയിലെ നേതൃസ്ഥാനത്തെ ദളിത്‌ സാനിധ്യമായ പിഎം വേലായുധന്‍ രൂക്ഷമായ വിമര്‍ശനമവുമായി രംഗത്തെത്തിയിരിക്കുന്നത്‌. അടിയന്തരാവസ്ഥയുടെ സമയത്ത്‌ തല്ല്‌കൊണ്ട്‌ ജയിലില്‍ കിടന്നതാണെന്നും ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണെന്നും, പക്ഷേ ഇന്ന്‌ വളരെ വേദയനുണ്ടാക്കുന്നുവെന്നും പിഎം പറഞ്ഞു.

എഎന്‍ രാധാകൃഷ്‌ണനടക്കമുള്ള ചില നേതാക്കള്‍ വരുംദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യാമായി രംഗത്ത്‌ വരുമെന്നാണ്‌ സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!