Section

malabari-logo-mobile

ഡിജിറ്റൽ സാക്ഷരത സൈബറിടങ്ങളിലെ ഇടപെടലുകളിൽ പാലിക്കേണ്ട ജാഗ്രത കൂടിയാണ്;കെ.പി.എ മജീദ് എം എൽ എ

HIGHLIGHTS :     പരപ്പനങ്ങാടി: ഡിജിറ്റൽ സാക്ഷരത എന്നാൽ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള സാങ്കേതിക ജ്ഞാനം മാത്രമല്ല, സൈബറിടങ്ങളിലെ ഇടപെടലുകളി...

 

 

പരപ്പനങ്ങാടി: ഡിജിറ്റൽ സാക്ഷരത എന്നാൽ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള സാങ്കേതിക ജ്ഞാനം മാത്രമല്ല, സൈബറിടങ്ങളിലെ ഇടപെടലുകളിൽ പാലിക്കേണ്ട ജാഗ്രതയും സംസ്കാരവും ഉൾക്കൊള്ളലും കൂടിയാണതെന്ന് കെ പി എ മജീദ് എം എൽ എ അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ പുതുതായി സജ്ജീകരിച്ച ഐ ടി ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നന്മകളോട് ചേർന്ന് നിൽക്കാനും തിന്മകളോട് ചെറുത്ത് നിൽക്കാനുമുള്ള ആർജ്ജവം സ്വായത്തമാക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

എജ്യുക്കേഷണൽ കോം‌പ്ളക്സ് ആന്റ് ചാരിറ്റി സെന്റർ ജനറൽ സെക്രട്ടറി ഇ ഒ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നിസാർ അഹ്‌മദ്, ഐ ഐ എ കോളേജ് പ്രിൻസിപ്പാൾ അബ്ദുസ്സമീഹ് മദനി, പി ടി എ പ്രസിഡന്റ് ആബിദ് മദനി, ഡോ. അബ്ദു റസാഖ് സുല്ലമി, നജാദ് ഹാദി, ഡോ സി മുഹമ്മദ് അൻസാരി, യൂനിയൻ ചെയർമാൻ ഫൈറൂസ് എന്നിവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!