Section

malabari-logo-mobile

പൂന്തുറയില്‍ ഗുരുതര സാഹചര്യം; ആരോഗ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: പൂന്തുറയിലെ കോവിഡ് വ്യാപന സ്ഥിതി ഗുരുതര മാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് ആണ് പൂന്തുറയിലും മണക്കാടും ഉണ്ടായിരിക്...

തിരുവനന്തപുരം: പൂന്തുറയിലെ കോവിഡ് വ്യാപന സ്ഥിതി ഗുരുതര മാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് ആണ് പൂന്തുറയിലും മണക്കാടും ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൂന്തുറയില്‍ ഇന്ന് ഉണ്ടായിരിക്കുന്ന സംഘര്‍ഷം അപകടകരമാണ്. സംഘര്‍ഷം ഉണ്ടായത് ആരുടെ പ്രേരണയിലായാലും ഏത് പ്രശ്‌നത്തിന്റെ ഭാഗമായാലും അപകടകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് പോലും ധരിക്കാതെയാണ് പ്രതിഷേധം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പൊലീസിനെ തടഞ്ഞിരുന്നു. 160 ഓളം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇവിടെ രോഗം പിടിപെട്ടത്.

sameeksha-malabarinews

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പൂന്തുറ ക്രിസ്ത്യന്‍ പള്ളിയുടെ മുന്നിലായിരുന്നു ഉപരോധാം. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോലീസ് സമ്മതിക്കുന്നില്ലെന്നും കൊവിഡ് പോസറ്റീവായി കണ്ടെത്തിയവര്‍ക്ക് കാരക്കോണം ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. അടുത്തപ്രദേശമായ മാണിക്യവിളാകത്തും പുത്തന്‍പള്ളിയിലുമുള്ള കൊവിഡ് രോഗികളുടെ കണക്ക് കൂടി ചേര്‍ത്ത് പൂന്തുറയെ അപമാനിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.

ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രെയും ഇടവ പള്ളി വികാരി ബിന്‍സണുമായി ചര്‍ച്ച നടത്തുകയും ഭക്ഷ്യ വാങ്ങുന്നതിന് രാവിലെ 7 മണിമുതല്‍ 11 വരെ കടകള്‍ തുറക്കുമെന്ന് ആശുപത്രിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്നും പൊലിസ് ഉറപ്പു നല്‍കി. മറ്റ് പ്രദേശങ്ങളിലെ കണക്ക് പൂന്തറയുടെ പേരില്‍ ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും പോലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!