ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ലൈംഗികാതിക്രമികളുടെ വിവരം പുറത്തുവരണം: ഫെഫ്ക

കൊച്ചി: ലൈംഗികാതിക്രമം നടത്തിയതായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ പുറത്തുവരണമെന്ന് മലയാളസിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനകളുടെ ഫെഡറേഷന്‍ ഫെഫ്ക. പരാതികള്‍ അന്വേ ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിനെ സ്വാഗതംചെയ്ത് ഫെഫ്ക, താ രസംഘടനയിലെ കുട്ടരാജി അമ്മയുടെ നവീകരണത്തിനു ള്ള തുടക്കമാകട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ 21 അംഗ സംഘടനകളുടെ എക്‌സി ക്യൂട്ടീവ് കമ്മിറ്റികള്‍ സെപ്തം ബര്‍ രണ്ടുമുതല്‍ നാലുവരെ ചര്‍ച്ച ചെയ്യും.
സ്ത്രീസുരക്ഷയ്ക്ക് കര്‍മപരിപാ ടി പുറത്തിറക്കും. അതിജീവിതമാ ര്‍ക്ക് നിയമനടപടികള്‍ക്ക് സഹാ യം നല്‍കുമെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top