തിരുവനന്തപുരം:ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു.
നാവില്‍ എല്ലില്ലെന്ന് വെച്ച് എന്തും വിളിച്ചു പറയാനുള്ള അധികാരമില്ല. തീയോഡേഷ്യസ് എന്നത് ഗൂഗിള്‍ നോക്കിയാല്‍ അര്‍ത്ഥം മനസ്സിലാകും എന്നോട് ആരും മാപ്പ് പറഞ്ഞിട്ടില്ല അതിന്റെ ആവശ്യമില്ല എന്നും മന്ത്രി പറഞ്ഞു. തീവ്രവാദ സ്വഭാവം എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. തുറമുഖത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞു.
രാജ്യത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ എന്നല്ലെ പറഞ്ഞത്. അത് ദേശദ്രോഹം തന്നെയല്ലെ , റെയില്‍ റോഡ് വിമാനത്താവളവും വേണ്ടെന്ന് പറയാന്‍ പറ്റുമോ? ഈ ലോകത്തിലല്ലെ നമ്മള്‍ ജീവിക്കുന്നത് എന്നും മന്ത്രി ചോദിച്ചു.




