HIGHLIGHTS : Calicut University News; Diversity Day celebration in the university
സര്‍വകലാശാലയില്‍ ഭിന്നശേഷീദിനാചരണം
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്റെ (സി.ഡി.എം.ആര്‍.പി.) നേതൃത്വത്തില്‍ ഭിന്നശേഷീ ദിനാചരണം നടത്തി. സൈക്കോളജി പഠനവകുപ്പുമായി സഹകരിച്ചുള്ള പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ ബ്ലോസം കോളേജ്, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ മങ്കട ഗവ. കോളേജ് എന്നിവയുമായി സഹകരിച്ച് തെരുവ് നാടകങ്ങളും വളാഞ്ചേരിയില്‍ എം.ഇ.എസ്. കെ.വി.എം. കോളേജില്‍ ബോധവത്കരണ ക്ലാസും നടന്നു. സര്‍വകലാശാലാ കാമ്പസില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി. ജയന്‍, ജോ. ഡയറക്ടര്‍ എ.കെ. മിസ്ഹബ്, പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍, ഡി.എസ്.യു. ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി.

പുസ്തക പ്രകാശനവും പ്രഭാഷണവും

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സംഘടിപ്പിച്ച പുസ്തക പ്രകാശനവും പ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് രചിച്ച ഏഴ് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. ‘സമയവും സാഹിത്യവും’ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ അസി. പ്രൊഫസര്‍ ഡോ. അച്യുതാനന്ദ് മിശ്ര പ്രഭാഷണം നടത്തി. ഡോ. സി. ഷിബി നന്ദി പറഞ്ഞു.
കോഷന്‍ ഡെപ്പോസിറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗത്തില്‍ 2020-നോ അതിനു മുമ്പോ എം.എ. മലയാളം കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ഡിസംബര്‍ 15-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരായി കൈപ്പറ്റേണ്ടതാണ്.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്കും ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് 5 മുതല്‍ അപേക്ഷിക്കാം. പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 21 വരെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സെമിനാര്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ ഇം.എം.എസ്. ചെയര്‍ ഡിസംബര്‍ 2-ന് നടത്താനിരുന്ന ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ സെമിനാര്‍ ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി.