Section

malabari-logo-mobile

ലെഗ്ഗിങ്‌സ് ധരിച്ചതിന് അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി

HIGHLIGHTS : Complaint that the headmistress misbehaved with the teacher for wearing leggings

മലപ്പുറം: ലെഗിങ്‌സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്മിസ്ട്രസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. താന്‍ രാവിലെ ഒപ്പിടാന്‍ എത്തിയപ്പോഴാണ് തന്നോട് വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുകയും കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലെഗ്ഗിന്‍സ് ധരിക്കുന്നതു കൊണ്ടാണെന്ന് ഹെഡ്മിസ്ട്രസ് പറയുകയും ചെയ്തു എന്ന് സരിത പരാതിയില്‍ പറയുന്നു.

കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാന്‍ അവരോട് പറയും ?നിങ്ങള്‍ ഇങ്ങനെ ഒക്കെ വസ്ത്രം ഇട്ടല്ലെ വരുന്നത് എന്നാണ് ടീച്ചര്‍ ചോദിച്ചത് .തമാശയായിട്ടാണ് ഞാനതെടുത്തുത്ത്. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറെ ?എന്ന് തിരിച്ചു ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരം എന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് തളര്‍ത്തിയത് സരിത പറയുന്നു.

sameeksha-malabarinews

അധ്യാപകര്‍ക്ക് കൃത്യമായ വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കല്‍ ആണെന്നും സരിത പറയുന്നു. ഇറക്കമുള്ള ടോപ്പും സ്റ്റോളും ലഗിന്‍സുമായിരുന്നു വേഷം . മോശമായിട്ടല്ല വസ്ത്രം ധരിച്ചത്. അതുകൊണ്ടുതന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം നല്‍കിയത്.

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷന്‍ ഇരിക്കെ ഇങ്ങനെ ഒരു പരാതി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് നല്‍കേണ്ടിയിരുന്നു എന്ന് തന്നെയാണ് ഉത്തരം. ജീന്‍സ് ധരിച്ച് വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സരിത പറയുന്നു .
ലഗിന്‍സ് ഒരുമോശം വസ്ത്രമായി തോന്നിയിട്ടില്ല. ആ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ സംസ്‌കാരമാണെന്നും ഞങ്ങളുടെത് അതല്ല എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. അധ്യാപക സംസ്‌കാരമേ എനിക്കറിയു. സാരിയും ചുരിദാറും വേറെ സംസ്‌കാരം ഉള്ളത് എനിക്ക് അറിയില്ല. അധ്യാപകര്‍ സൗകര്യപ്രദമായ മാന്യമായ വസ്ത്രവും ധരിച്ച് സ്‌കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത് .കുട്ടികളെ നവീകരിക്കുന്ന അധ്യാപകരില്‍ നിന്ന് തന്നെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി എന്നതാണ് ഏറെ വേദനാജനകം

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!